
Kankanda
+ Show full styles
കൺ കണ്ട ദൈവമേ കാത്തു കൊള്ളേണമേ ആദി മഹാ കാളി ശ്രീ കുറുമ്പേ കൺ കണ്ട ദൈവമേ കാത്തു കൊള്ളേണമേ ആദി മഹാ കാളി ശ്രീ കുറുമ്പേ ചെമ്പട്ട് ഉടുത്തും കൊണ്ടാ ദാരിക ശിരസാലെ ഘോര അട്ടഹാസം ചെയ്തു ശ്രീ കുറുമ്പ വേതാള പുറത്ത് ഏറി രക്തം കൊണ്ടഭിഷേകം പള്ളി വാൾ ഏന്തി വരും ശ്രീ കുറുമ്പ ഭീകര സ്വരൂപങ്ങൾ സത്യ സ്വരൂപങ്ങളായ് വാണരുളും ശ്രീ കുറുമ്പ വെട്ടത്തും ഇരുളത്തും തൂ വെള്ള പശുവോടൊപ്പം ഓടക്കുഴൽ നാദം മീട്ടി വരും ശ്രീ കുറുമ്പേ കണ്ണനോ അവൻ ചോരനോ നൃത്തം വയ്ചു മതിച്ചു തകർക്കും ചിലങ്കയിൽ വർണ്ണ പ്രപഞ്ചമോ ശ്രീ കുറുമ്പേ എവിടെ പോയവൻ കള്ളൻ വിണ്ണിലോ, മണ്ണിലോ അടവിയിനുള്ളിലോ ശ്രീ കുറുമ്പേ ഇരുളത്തും വെട്ടത്തും ദീപമായി നിൽക്കുന്ന ഓടക്കുഴൽ നാദമോ എൻ കണ്ണൻ കൺ കണ്ട ദൈവമേ കാത്തു കൊള്ളേണമേ ആദി മഹാ കാളി ശ്രീ കുറുമ്പേ കൺ കണ്ട ദൈവമേ കാത്തു കൊള്ളേണമേ ആദി മഹാ കാളി ശ്രീ കുറുമ്പേ

