ഒഓഒഓഒഓഓഓഓഓ ഒഓഒഓഒഓഓഓഓഓ ​ കിളികൾ, കിളികൾ, കിളികൾ ആകാശം വാഴും വർണ്ണ കിളികൾ കിളികൾ, കിളികൾ, കിളികൾ ആകാശം വാഴും വർണ്ണ കിളികൾ അങ്ങ്‌ കിഴക്കേ  മാനത്ത് വിടരും വർണ്ണ പ്രപഞ്ചം, സൂര്യ പ്രപഞ്ചം നിറങ്ങളാൽ ചാലിച്ച വർണ്ണ പ്രപഞ്ചം കണ്ടുവോ? ആ മായാ പ്രപഞ്ചം കണ്ടുവോ? കിളികൾ, കിളികൾ, കിളികൾ ആകാശം വാഴും വർണ്ണ കിളികൾ ആ മായാ പ്രപഞ്ചത്തിൽ ലയിച്ചുവോ നിങ്ങൾ, ഒരു നിമിഷം ലയിച്ചുവോ ഈശ്വരൻ രചിച്ച ആ മായാ പ്രപഞ്ചത്തിൽ ലയിച്ചുവോ നിങ്ങൾ, കിളികൾ, കിളികൾ, കിളികൾ ആകാശം വാഴും വർണ്ണ കിളികൾ അങ്ങ് ചക്രവാളത്തിനപ്പുറം കത്തുന്ന സ്വർഗ്ഗീയ ദീപം കണ്ടുവോ, നിങ്ങൾ ആ ചിറകടികൾ കേട്ടുവോ കേട്ടുവോ? കിളികൾ, കിളികൾ, കിളികൾ ആകാശം വാഴും വർണ്ണ കിളികൾ ദൂരെ, ദൂരെ പടിഞ്ഞാറേ ചക്രവാളം കാലം തിരിക്കുന്ന ചക്രവാളത്തിനപ്പുറം പാറി പറക്കും, രക്തനേത്രത്താലെ ചിറകടിക്കും കഴുകനെ കണ്ടുവോ? കിളികൾ, കിളികൾ, കിളികൾ ആകാശം വാഴും വർണ്ണ കിളികൾ ഒഓഒഓഒഓഓഓഓഓ ഒഓഒഓഒഓഓഓഓഓ ഒഓഒഓഒഓഓഓഓഓ ഒഓഒഓഒഓഓഓഓഓ ​