
ഉണരുമോ വീണ്ടും (Male Version)
ഉണരുമോ, വീണ്ടും, ഈ ജീവനിൽ. ഒരു രാഗമായ്, തെളിയുമോ, വീണ്ടും, ഈ പുലരിയിൽ ഒരു ദീപമായ്. ഉണരുമോ, വീണ്ടും, ഈ ജീവനിൽ. ഒരു രാഗമായ്, തെളിയുമോ, വീണ്ടും, ഈ പുലരിയിൽ ഒരു ദീപമായ്. ഓർമ്മകൾ കൊണ്ടെൻ ലോകം മൂടി, നിൻ നിഴലിൻ, കാണാ സ്വപ്നം തേടി.... മുന്നിൽ മായുന്നെന്തോ രൂപം. നിറമില്ലാ കാഴ്ച പോൽ, മറഞ്ഞ നിൻ രൂപം,... മായാതെ..നോവായ് നിൻ ഓർമ്മകൾ, എന്നും , എന്നിൽ, ഉണരും, സദാ.... ഉണരുമോ, വീണ്ടും, ഈ ജീവനിൽ. ഒരു രാഗമായ്, തെളിയുമോ, വീണ്ടും, ഈ പുലരിയിൽ ഒരു ദീപമായ്. നിഴലുകൾ പെയ്യും കണ്ണിൽ നിന്നും, വേർപാടിൻ കയ്പ്പെൻ നെഞ്ചിൽ എന്നും.. മുന്നിൽ കാണും എല്ലാം മായം. കാലം നൽകും, ഓർമ്മതൻ രൂപം. വിജന വീഥിയിൽ, വിതുമ്പി നിന്നു ഞാൻ, നിന്നെ, എന്നും തിരയും, സദാ .... ഉണരുമോ, വീണ്ടും, ഈ ജീവനിൽ. ഒരു രാഗമായ്, തെളിയുമോ, വീണ്ടും, ഈ പുലരിയിൽ ഒരു ദീപമായ്. ഉണരുമോ, വീണ്ടും, ഈ ജീവനിൽ. ഒരു രാഗമായ്, തെളിയുമോ, വീണ്ടും, ഈ പുലരിയിൽ ഒരു ദീപമായ്.

