
Njanum varatteyo
ഞാനും വരട്ടെയോ ആ വഴിയിൽ ചുടലക്കളത്തിൽ അന്തി ഉറങ്ങാൻ മറു ലോകത്തേക്കൊന്നു ചുവടു വെക്കാൻ അന്ത്യമാം സത്യത്തിൽ ലയിക്കാൻ. ഞാനും വരട്ടെയോ ആ വഴിയിൽ ചുടലക്കളത്തിൽ അന്തി ഉറങ്ങാൻ മറു ലോകത്തേക്കൊന്നു ചുവടു വെക്കാൻ അന്ത്യമാം സത്യത്തിൽ ലയിക്കാൻ. കാലനും, കാലൻ കോഴിയും വസിക്കും സ്വർഗ്ഗ ഭൂമി, അതിൽ കാളിയും കൂളിയും നൃത്തം വയ്ക്കും ചുടലക്കള മതല്ലോ അന്ത്യ ലോകം. ചന്ദനം പൂശിയും, കാർക്കൂന്ദൽ മിനുക്കിയും ആ സിംഹ നാദം നിലയ്ക്കുന്നോരിടം തുള്ളിയും, ചാടിയും, രസിച്ചും, കളിച്ചും കൂടെ നടന്നോരെല്ലാം ആറടി അകലെ ഭൂത, പ്രേത, പിശാചായും കല്ലറയ്ക്കുള്ളിൽ കിടന്നും മറു ജന്മം തേടി അലയുവാൻ വിധി എന്ന കാല സർപ്പം കൽപ്പിച്ചുവോ വിധിയുടെ കൂടാരത്തിൽ വെന്തു ഉരുകും പലനാൾ ജനിച്ചത് എപ്പോൾ, മരിച്ചത് എപ്പോൾ അറിയാതെ ഉഴലും ജീവനും നരക വാതിൽ തുറന്നും സ്വർഗ്ഗ വാതിൽ കൊട്ടിയടച്ചും ജീവശ്ചവമായി അലറി വിളിക്കും ആത്മാവേ. നീ വെറും മണ്ണല്ലയോ ഞാനും വരട്ടെയോ ആ വഴിയിൽ ചുടലക്കളത്തിൽ അന്തി ഉറങ്ങാൻ മറു ലോകത്തേക്കൊന്നു ചുവടു വെക്കാൻ അന്ത്യമാം സത്യത്തിൽ ലയിക്കാൻ.

