
കുളിച്ചോ രക്തത്തില്‍ ?
ശുദ്ധിക്കായ് നീ യേശു സമീപേ പോയോ ? കുളിച്ചോ കുഞ്ഞാടിന്‍ രക്തത്തില്‍ ? പൂര്‍ണ്ണാശ്രയം ഈ നിമിഷം തന്‍ കൃപ- തന്നില്‍ വച്ചോ, ശുദ്ധിയായോ നീ ? കുളിച്ചോ ? കുഞ്ഞാടിന്‍ ആത്മ ശുദ്ധി നല്കും രക്തത്തില്‍ ? ഹിമം പോല്‍ നിഷ്കളങ്കമോ നിന്നങ്കി കുളിച്ചോ കുഞ്ഞാട്ടിന്‍ രക്തത്തില്‍ ? അനുദിനം രക്ഷകന്‍ പക്ഷത്തോ നീ ശുദ്ധിയായ് നടന്നീടുന്നതോ ? ക്രൂശേറിയ കര്‍ത്തനില്‍ നിനക്കുണ്ടോ വിശ്രമ നാഴിക തോറുമേ ? കര്‍ത്തന്‍ വരവില്‍ നിന്നങ്കി ശുദ്ധമോ ഏറ്റവും വെണ്മയായ് കാണുമോ ? സ്വര്‍പ്പുരത്തില്‍ വാസം ചെയ്തിടാന്‍ യോഗ്യ – പാത്രമായ് തീരുമോ അന്നാളില്‍ ?

