ഓടം പോൽ ഓടി വരും കാറ്റേ.നീ കണ്ടോ മാവേലിത്തമ്പുരാനെ. ഓടം പോൽ ഓടിവരും കാറ്റേ നീ കണ്ടോ മാവേലിത്തമ്പുരാനേ. ഓണപ്പാട്ടും മൂളിമൂളി ഓണത്തപ്പനരികെ എന്നേയും കൊണ്ടുപോകൂ. എന്നേയും കൊണ്ടുപോകൂ. ഓടം പോൽ ഓടി വരും കാറ്റേ. നീ കണ്ടോ മാവേലിത്തമ്പുരാനേ.... (Music ) മണ്ണെണ്ണ വിളക്കിനു മുന്നിൽ. അച്ഛനുമമ്മയും മക്കളുമൊന്നായ്. വെളിച്ചത്തിനുള്ളിൽ ഇഷ്ടങ്ങൾ ചൊല്ലി കിനാവ് നുകർന്നുറങ്ങിയ കാലം.രാപ്പാടിയേ അന്നത്തെ പാട്ടൊന്ന് പാടുക നീ ഞാനൊന്നുറങ്ങട്ടെ. ഞാനൊന്നുറങ്ങട്ടെ. ഓടം പോൽ ഓടി വരും കാറ്റേ. കണ്ടോ മാവേലി തമ്പുരാനെ. ഓടം പോൽ ഓടി വരും കാറ്റേ നീ കണ്ടോ മാവേലി ത്തമ്പുരാനെ (Music ) ഓണസദ്യ കഴിച്ചു. വയർ നിറയെ നിറവിൽ തന്നെ.ശ്വാസം കിട്ടാൻ കുപ്പായ കുടുക്കുകൾ മാറ്റി.പായസം കുടിച്ചൊരു കാലം. രാപ്പാടിയേ അന്നത്തെ പാട്ടൊന്നു പാടുക നീ.ഞാനൊന്നുറങ്ങട്ടെ ഞാനൊന്നുറങ്ങട്ടെ രാപ്പാടിയേ അന്നത്തെ പാട്ടൊന്നു പാടുക നീ. ഞാനൊന്നുറങ്ങട്ടെ ഞാനൊന്നുറങ്ങട്ടെ.. ഓടം പോൽ ഓടി വരും കാറ്റേ. നീ കണ്ടോ മാവേലിത്തമ്പുരാനെ. ഓണപ്പാട്ടും പാടി ഓണത്തപ്പനരികെ എന്നെയും കൊണ്ടുപോകൂ എന്നെയും കൊണ്ടുപോകൂ


